Sunday, August 22, 2010

“നേരുന്നു ഞാ൯ പ്രിയ സുഹൃത്തേ , നിനക്കായ് ഹൃദയത്തില്‍നിന്നും നുള്ളിയെടുത്ത ഒരു പിടി തുമ്പപൂവിനൊപ്പം ………. ഒരായിരം തിരുവോണാശംസകള്‍”

ഈ ആഘോഷവേളയില്‍ എന്നെ ഓ൪ത്തതിനും എനിക്കായ് ആശംസകള്‍ നേ൪ന്നതിനും ഒരായിരം ന‌ന്ദി.

നിങ്ങളുടെ സ്വന്തം നിഷ്ക്കളങ്കനായ

ഇരിഞ്ഞാലക്കുടക്കാര൯

Wednesday, August 18, 2010

ഒരു ഒരോണക്കാലം കൂടി വരവായി...................


മനസ്സില്‍ ഒരായിരം ഓ൪മ്മകള്‍ സമ്മാനിക്കാനായി ഒരു ഒരോണക്കാലം കൂടി വരവായി...................

അത്തം മുതല്‍ തിരുവോണം വരെ ഉറങ്ങാത്ത പത്തു ദിനരാത്രങ്ങള്‍ സമ്മാനിക്കുന്ന നമ്മുടെ ഓണം വരവായ്.....
തിരുവാതിരയും അത്തപൂക്കളവും പുലികളിയും
ഉറിയടിയും ആര്‍പൂവിളിയും അങ്ങനെ
മറക്കാനാവാത്ത എത്രെയോ നിമിഷങ്ങള്‍ ഓര്‍മയുടെ
ഹാരവത്തിലേക്കു ഒരു പനിനീര്‍പൂവായി
കാലം കോര്‍ത്തുവച്ച ‍കുട്ടികാലത്തെ ഓണം നമുക്ക് ഒരിക്കലും മറക്കാനാകില്ല
ലോകത്തെവിടെ ആയാലും ഈ ഓര്‍മകളാല്‍ നിങ്ങളുടെ ഓണം എന്നും മധുരമുള്ളതയിരിക്കട്ടെ എന്ന് ആശംസിക്കുന്നു

ഓരോ പുതിയ ദിവസവും പിറക്കുന്നത് നന്മയുടെ വിജയത്തിനുവേണ്ടിയാവട്ടേയെന്ന് ആഗ്രഹിച്ചുകൊണ്ട്
നിങ്ങളുടെ സ്വന്തം
നിഷ്ക്കളങ്കനായ
ഇരിഞ്ഞാലക്കുടക്കാര൯

Monday, July 12, 2010

അച്ചു & കിച്ചു




അപ്പാ, അമ്മ വരുന്നേ ഓടിക്കോ……

സ്പെയിന് ജയിച്ചതിന്‍റെ ആഘോഷമായിരുന്നു ഇന്നലെ….

അപ്പാ, അമ്മ വരുന്നേ ഓടിക്കോ……

ഇന്നലെ അവള്‍ ഞങ്ങള്‍ക്ക് ബദാം മില്‍ക്ക് ഷേയ്ക്ക് ഉണ്ടാക്കിതന്നു…….

എവിടെയോ വായിച്ച ഒരു പരസ്യം…….

നിങ്ങളുടെ പാചകപ്പുരയില്‍ പരീക്ഷിച്ചു വിജയിച്ച സോറി ( പരീക്ഷണ വസ്തുക്കളില്‍ എന്ന് തിരുത്തി വായിക്കുക (എന്‍റെ മകനും, ഞാനും)) പാചകക്കുറിപ്പുകള്‍ ഞങ്ങള്‍ക്ക് അയച്ച് തരിക……

കൃത്രിമ സ്വാദിനു വേണ്ടി ബദാം മില്‍ക്ക് ഷേയ്ക്കില്‍ അവള്‍ എന്തോ ചേ൪ത്തു പോലും…….ഈശ്വരാ……



ബാത്ത് റൂമില്‍ നിന്നും എന്‍റെ മക൯ ആരോടോ പറയുന്നുണ്ടായിരുന്നു….
“അന്നം ബ്രഹ്മാസ്മി” .. അന്നം ദൈവ്വമാണ് അതില്‍ മായം ചേ൪ക്കുന്നത് പാപം ആണ്….

ഷേയ്ക്ക് കഴിച്ചതിന് ശേഷം after effect : ബാത്ത് റൂമില്‍ നിന്നും അവശനായി കാലുകള്‍ ഇറുക്കിപ്പിടിച്ച് ഞാ൯ നടന്ന് വന്നപ്പോള്‍ അവള്‍ പറയ്യുന്നത് കേട്ടൂ……


മോനേ അപ്പയുടെ നടത്തതിന്‍റെ പുതിയ സ്റ്റൈല്‍ .. style …. കണ്ടാ……

ഈശ്വരാ……

ഒരു നല്ല ദിവസം നിങ്ങള്‍ക്ക് ഞാനും ആശംസിക്കുന്നു..
നിങ്ങളുടെ സ്വന്തം നിഷ്ക്കളങ്കനായ
ഇരിഞ്ഞാലക്കുടക്കാര൯

Sunday, June 13, 2010

ഷക്കീറ … ഷക്കീറ… ഓ ..മൈ ഡാ൪ലിങ്ങ്……

സ്‌നേഹപൂ൪വ്വം ,

ഷക്കീറ … ഷക്കീറ… ഓ ..മൈ ഡാ൪ലിങ്ങ്……
എന്‍റെ ഭാര്യാ എന്നെ കുലുക്കിവിളിച്ചുണ൪ത്തി….. വൃത്തികെട്ട മനുഷ്യാ രാമനാപം ജപിച്ച് ഉറാങ്ങാ൯ പറഞ്ഞാല്‍ കേള്‍ക്കില്ലാ, എന്നീട്ട് വിളിച്ച് കൂവുന്നത് കേട്ടില്ലേ, ഈശ്വരാ ആരണാവോ ഈ ഷക്കീറ….

ഉറക്കച്ചടവുളള കണ്ണുകള്‍ പാതിതുറന്ന് നോക്കിയപ്പോള്‍ അതാ ആവള്‍ ഭദ്രക്കാളിയെപ്പോലെ ….നിങ്ങളുടെ ആരാണ് മനുഷ്യാ ഈ ഷക്കീറാ……..

ഞാനും അതാണ് ആലോചിക്കുന്നത് ആരാണ് ഈ ഷക്കീറാ……

കാലത്ത് കിട്ടാറുളള ചൂടുളള ബെഡ്‌കോഫീ ..ഗോവിന്ദാ…. ഗോവിന്ദാ…

എഷ്യാനെറ്റിന്‍റെ പതിവ് ചാനലില്‍ അലക്ഷ്യമായി മിഴിനട്ട് വെറുതെ നിന്നു…

യുറീക്കാ … യുറീക്കാ.

കൊളംബിയ൯ ചടുല നൃത്തചുവടുകളുമായി എന്‍റെ ഇന്നലക്കളെ കോള്‍മ്മയി കൊള്ളിച്ചവള്‍ …….അതേ ലോകം ഒരു പന്തിനുള്ളിലേക്ക് ചുരുങ്ങിയ ആ മണിക്കുറില്‍, ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയ തീം സോങ് …വക്കാ…വക്കാ എന്ന് പാടി ആരാധകരായ ഞങ്ങളെ കണ്ണുകളെ പുളകമണിയിച്ച എന്‍റെ സ്വന്തം …സോറി… (ഭാഗ്യം അവള്‍ അടുത്തില്ല..) നമ്മുടെ ഷക്കീറ

ഒരു നല്ല ദിവസം നിങ്ങള്‍ക്ക് ഞാനും ആശംസിക്കുന്നു..നിങ്ങളുടെ സ്വന്തം നിഷ്ക്കളങ്കനായ
ഇരിഞ്ഞാലക്കുടക്കാര൯